അതിരൂപതാ യുവദീപ്‌തി - എസ്.എം.വൈ.എം. സുവർണജൂബിലി സമാപനം ഡിസംബർ 4 ന്

Wednesday 30 November 2022

ചങ്ങനാശേരി: അതിരൂപതാ യുവദീപ്‌തി - എസ്.എം.വൈ.എം. സുവർണജൂബിലി സമാപനം ഡിസംബർ 4 ന് മഹായുവ ജനറാലി ചങ്ങനാശേരി സെൻറ് ബെർക്‌മാൻസ് കോളേജിൽ നിന്ന് 2.00 മണിക്ക് ആരംഭിക്കും. അതേതുടർന്ന്, മഹായുവ ജന സമ്മേളനം ചങ്ങനാശേരി സെൻറ് മേരീസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിലും മൈതാനത്തിലുമായി നടത്തപ്പെടും. ഡോ. ശശി തരൂർ മുഖ്യാതിഥി ആയിരിക്കും. ആർച്ച്ബിഷപ് മാർ  ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സഹായമെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹപ്രഭാഷണം നടത്തും. വൈകുന്നേരം 6 മണിക്ക് യുവദീപ്‌തി-എസ്.എം.വൈ.എം. മും സെലിബ്രൻസ് ഇൻഡ്യയും ചേർന്നു ഇരുനൂറിലധികം യുവജനങ്ങൾ അണി നിരക്കുന്ന മെഗാ ഷോ ഉണ്ടായിരിക്കും 

useful links