ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലി ആഘോഷിച്ചു

Tuesday 15 February 2022

ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക സുവർണജൂബിലിയും പൗരോഹിത്യസ്വീകരണത്തിന്റെ അറുപതാം വാർഷികവും ആഘോഷിച്ചു. മാർ ജയിംസ് കാളാശ്ശേരി ഇൻഡോർ സ്റ്റേഡിയത്തിലാണ്‌ ആഘോഷപരി പാടികൾ നടന്നത്. മെത്രാപ്പോലീത്താ മാർ ജോസഫ് പെരുന്തോട്ടം,മെത്രാന്മാരായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസ് പുളിക്കൽ, മാർ മാത്യു അറക്കൽ, മാർ തോമസ് തറയിൽ, ജോഷ്വ മാർ ഇഗ്നാത്തിയോസ്, റൈറ്റ് റെവ. ജയിംസ് റാഫേൽ ആനാപറമ്പിൽ, റൈറ്റ് റെവ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നിൽ സുരേഷ് എം.പി., ജോബ് മൈക്കിൾ എം. എൽ. എ., മുൻ  എം. എൽ. എമാരായ കെ. സി. ജോസഫ്, ഡോ. കെ. സി. ജോസഫ്, ദീപികദിനപത്രം മാനേജിങ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജസ്റ്റിസ് സിറിയക് ജോസഫ്, ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി, മുൻസിപ്പൽ ചെയർപേഴ്സൺ സന്ധ്യാ മനോജ്, ഡോ. കുര്യാസ് കുമ്പളകുഴി, മാർ ജോസഫ് പവ്വത്തിലിന്റെ കുടുംബാങ്ങങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ജൂബിലിയുടെ ഓർമയ്ക്കായി ഇന്റർനാഷണൽ വെബിനാർ സമാഹാരമായ A  JOURNEY THROUGH THE THEOLOGY OF POPE BENEDICT XVI എന്ന പുസ്തകം മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വ മാർ ഇഗ്നാത്തിയോസ് പാലാ  രൂപതാധ്യക്ഷൻ   മാർ ജോസഫ് കല്ലറങ്ങാട്ടിനുനൽകി പ്രകാശനം ചെയ്തു. വികാരി ജനറാളന്മാരായ ഫാ. ജോസഫ് വാണിയപ്പുരക്കൽ, ഫാ. തോമസ് പാടിയത്ത്, പ്രൊക്യൂറേറ്റർ ചെറിയാൻ കാരിക്കൊമ്പിൽ, ഹൗസ് പ്രൊക്യൂറേറ്റർ ഫാ. ജോർജ് വെളിയത്ത്, ഫാ. ജോൺ വടക്കേക്കളം എന്നിവർ നേതൃത്വം നൽകി.


useful links