കർദിനാൾ മാർ ജോർജ് കൂവക്കാട് അതിരൂപതാകേന്ദ്രത്തിൽ

Wednesday 18 December 2024

ചങ്ങനാശ്ശേരി: ജന്മനാട്ടിലെത്തിയ നവകർദിനാൾ അഭി. മാർ ജോർജ് കൂവക്കാട് 2024 ഡിസംബർ 17 വൈകുന്നേരം അതിരൂപതാകേന്ദ്രത്തിലെത്തിച്ചേർന്നു. അതിരൂപതയുടെ പ്രോട്ടോ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ആന്റണി എത്തയ്ക്കാട് പൂക്കൾ നൽകി കർദിനാളിനെ സ്വീകരിച്ചു. അതിരൂപതാ കൂരിയയിലെ അംഗങ്ങൾ, ഡിപ്പാർട്ടുമെന്റുകളിലെ ഡയറക്ടർമാർ, യുവദീപ്തി- എസ്.എം.വൈ.എം. സംഘടനയുടെ അതിരൂപതാസമിതിയംഗങ്ങൾ, അല്മായർ എന്നിവർ സ്വീകരണത്തിൽ സന്നിഹിതരായിരുന്നു. അതിരൂപതാകേന്ദ്രത്തിന്റെ ചാപ്പലിലും ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയിലും അഭി. കർദിനാൾ പ്രാർഥന നടത്തി.