ചങ്ങനാശ്ശേരി അതിരൂപതാ കോവിഡ് പ്രതിരോധ പ്രവർത്തക സം​ഗമം: ശനിയാഴ്ച (12.6.2021)

Friday 11 June 2021

ചങ്ങനാശ്ശേരി അതിരൂപതാ പബ്ലിക് റിലേഷൻസ് – ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തകരുടെ സം​ഗമം ശനിയാഴ്ച (12.6.2021) വൈകിട്ട് 6.30 മുതൽ ഓൺലൈനായി സംഘടിപ്പിക്കുന്നു. അതിരൂപതയിലെ വിവിധ ഇടവകകളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ചുമതലയിൽ മൃതസംസ്കാരം, ചികിത്സാ ക്രമീകരണം, മരുന്ന്’ വിതരണം, ഭക്ഷണവിതരണം, ആബുലൻസ് സർവ്വീസ്, കൗൺസിലിം​ഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവൃത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെയും വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തനം നടത്തി വരുന്ന അതിരൂപതാംഗങ്ങളെയും സമ്മേളനത്തിൽ ആദരിക്കുന്നതാണ്.
 
അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോ​ഗം കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്​ഘാടനം ചെയ്യും. സന്നദ്ധ പ്രവർത്തകരുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഡയറക്ടറി ബഹു. സംസ്ഥാന ആരോ​ഗ്യ- കുടുംബക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് പ്രകാശനം ചെയ്ത് മുഖ്യസന്ദേശം നൽകും. സർട്ടിഫിക്കറ്റ് വിതരണോദ്ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവ്വഹിക്കും. “കോവിഡ് മൂന്നാം തരം​ഗ സാധ്യതയും മുൻകരുതലും” എന്ന വിഷയം, കോട്ടയം മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ് അവതരിപ്പിക്കും. സഹായമെത്രാൻ മാർ തോമസ് തറയിൽ സമാപനസന്ദേശം നൽകും. അഡ്വ. ജോജി ചിറയിൽ സ്വാഗതവും, റവ.ഫാ. ജയിംസ് കൊക്കാവയലിൽ കൃതജ്ഞതയും അർപ്പിക്കും. വിവിധ കോവി‍ഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശ്രീ. പി.യു. തോമസ്, നവജീവൻ, റവ. സി. ലിസ് മരിയ എഫ്.സി.സി, ശ്രീ സ്റ്റാൻസൺ മാത്യു, ആർപ്പൂക്കര, ശ്രീ.അരുൺ നെടുംപറമ്പിൽ തുരുത്തി, ശ്രീ.അനീഷ് തോമസ് മലകുന്നം, ശ്രീ.ബിനു വിൽസൺ ഡാൽമുഖം, ശ്രീ. തങ്കച്ചൻ പൊന്മാങ്കൽ തുടങ്ങിയവർ അനുഭവങ്ങൾ പങ്കുവയ്ക്കും.
 
പരിപാടികൾക്ക് റവ. ഫാ. ജോസഫ് പനക്കേഴം, റവ. ഫാ. ആന്റണി തലച്ചല്ലൂർ, ശ്രീ. ബിനു കുര്യാക്കോസ്, ശ്രീ. ഷിജോ ജേക്കബ്, ശ്രീ ബോബി തോമസ്, ശ്രീ. ബിജു സെബാസ്റ്റ്യൻ തുടങ്ങിയവർ നേതൃത്വം നൽകും. അതിരൂപതാ പബ്ലിക് റിലേഷൻസ് ജാ​ഗ്രതാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടി മാക് ടിവി ചാനലിലും  ( https://www.youtube.com/c/MAACTV/featured ) സൂം പ്ലാറ്റ് ഫോമിലും അജപാലക ഫെയ്സ് ബുക്ക് പേജിലും തൽസമയം ലഭ്യമാകും.

useful links