134 -ാം മത് അതിരൂപതാദിനാചരണത്തിനൊരുക്കമായി മെയ് 13 മുതൽ പ്രാർത്ഥനാ ദിനങ്ങളായി അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവ് പ്രഖ്യാപിച്ചു. സപ്തദിനപ്രാർത്ഥനയുടെ നിയോഗങ്ങൾ ഓരോ ദിവസവും പ്രഭാതത്തിൽ രൂപതയുടെ ഔദ്യോഗിക YouTube ചാനൽ ( https://www.youtube.com/c/MAACTV/videos ) ആയ മാക് റ്റിവി യിലൂടെ എല്ലാവരിലും എത്തിക്കുന്നതായിരിക്കും. അതോടൊപ്പം ഒരുക്കന്ന പോസ്റ്ററും നിയോഗങ്ങളും, എല്ലാ വിശ്വാസികളും അറിയുവാനും അവ പാലിക്കുവാനും തക്കവിധം ഇടവക വികാരിയച്ചന്മാരും, സംഘടനാ ഡയറക്ടറച്ചന്മാരും അവരവരുടെ ഒരു കുറിപ്പോടെയോ, വോയിസ് നോട്ടോടെയോ ഇടവക, സംഘടന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേയ്ക്ക് അതാതു ദിവസങ്ങളിൽ ഷെയർ ചെയ്യണമെന്ന് അഭിവന്ദ്യ പിതാവ് അറിയിച്ചു.
പെന്തക്കുസ്താ തിരുനാളിനായി നാളെ മുതൽ പ്രാർത്ഥിച്ചൊരുങ്ങാം.ഏവർക്കും സ്വർഗാരോഹണത്തിരുനാൾ ആശംസകൾ