AENON 2022 അന്താരാഷ്ട്ര ജലദിനചാരണം

Sunday 27 March 2022

യുവദീപ്‌തി  എസ്. എം. വൈ. എം. ചങ്ങനാശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ജലദിനാചരണം AENON 2022 കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടത്തപ്പെട്ടു. പൊതുസമൂഹത്തിന് ജലസംരക്ഷണ അവബോധം നൽകുന്ന യുവദീപ്തി എസ്.എം.വൈ.എം. ലെ യുവജനങ്ങൾ നാളെയുടെ അടിയുറച്ച തലമുറയെ രൂപപ്പെടു ത്താൻ പ്രാപ്‌ത രാകട്ടെ എന്ന് ജല ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് മുൻ കേരള ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ  പറഞ്ഞു. ജലദിനാഘോഷത്തിന്റെ ഭാഗമായി ജലസംരക്ഷണ അവബോധ ലഘുലേഖാ വിതരണം, ജലസംരക്ഷണാവബോധന ഫ്ലാഷ് മോബ്, പൊതുജനങ്ങൾക്ക് ദാഹജല വിതരണം എന്നിവ നടത്തപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് ജോർജ് ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. ജോബിൻ ആനക്കല്ലുങ്കൽ, ഫാ. വിവേക് കളരിക്കൽത്തറ, ഫാ.ടോമിൻ, അതിരൂപത കരിയർ കോർഡിനേറ്റർ അമ്മു, അതിരൂപത എഡിറ്റർ മെബിൻ, സെക്രട്ടറി നേഹ ലെസ്‌ലി, കോട്ടയം ഫൊറോനാ പ്രസിഡന്റ് അലൻ പീറ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
       

useful links