Diocesan News & Updates

Home / News Detail

വി. കാർലോ അക്വിറ്റസ്സിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരിയിൽ

Friday, 17 October 2025
News Image
സാമൂഹ്യ മാധ്യമങ്ങളും സൈബർ ലോകവും സുവിശേഷപ്രഘോഷണത്തിനുള്ള മാർ​ഗ്​ഗമാക്കി മാറ്റിയ വി.കാർലോ അക്വിറ്റസിന്റെ തിരുശേഷിപ്പ് ചങ്ങനാശ്ശേരി അതി മെത്രാസന ഭവനത്തിലെത്തി. ഇറ്റലിയിലെ ഒർവിയത്തോ രൂപതയുടെ ചാൻസലറും ഔർ ലേഡി ഓഫ് ലൈറ്റ് കമ്മ്യൂണിറ്റിയുടെ ജനറൽ കൗൺസലറുമായ വെരി. റവ. ഫാ. ജറി കെല്ലിയിൽ നിന്നും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ തോമസ് തറയിൽ ഔദ്യോ​ഗികമായി ഏറ്റു വാങ്ങി. ചങ്ങനാശ്ശേരി അതിരൂപതയുടെ മുഖ്യ വികാരി ജനറാൾ വെരി. റവ. ഫാ. ആൻ്‍റണി എത്തക്കാട്ട് മീഡിയ വില്ലേജ് ഡയറക്ടേഴ്സ് റോമിൽ നിന്നും എത്തിയ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരുശേഷിപ്പ് കൈമാറിയത്. ചങ്ങനാശ്ശേരി അതിരൂപതയുടെ മാധ്യമ പ്രേഷിത വിഭാ​ഗമായ മീഡിയ വില്ലേജിൽ നവംബർ 16 ഞായറാഴ്ച്ച മീഡിയ വില്ലേജിന്റെ നേതൃത്വത്തിൽ യുവദീപ്തി എസ്സ്. എം. വൈ. എം ന്റെ സഹകരണത്തോടെ പരമാവധി യുവജനങ്ങളെ പങ്കെടുപ്പിച്ച് ആഘോഷമായ പ്രതിഷ്ഠ നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.