ആറു പതിറ്റാണ്ടിന്റെ സേവനപാരമ്പര്യത്തിന്റെ നിറവിൽ സഹൃദയ ആശുപത്രിയുടെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.
വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ആദ്യമായി ലഭിച്ച NABH 6th Edition Accreditation-ന്റെ പ്രഖ്യാപനവും, ജുബിലീ ലോഗോ പ്രകാശനവും ചടങ്ങിൽ നടന്നു. ആശുപത്രിയുടെ ഗുണമേന്മയുള്ള ആരോഗ്യപരിചരണ സേവനങ്ങൾക്കുള്ള അംഗീകാരമായാണ് NABH 6th Edition Accreditation നേട്ടം വിലയിരുത്തപ്പെടുന്നത്.
വജ്രജൂബിലിയുടെ ഭാഗമായി രോഗീസൗഹൃദവും ഗുണമേന്മയുള്ളതുമായ ആരോഗ്യപരിചരണ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കും ചടങ്ങിൽ തുടക്കം കുറിച്ചു.