അമ്പൂരി: ചങ്ങനാശ്ശേരി അതിരൂപതയുടെ തിരുവനന്തപുരം റീജിയണിലെ സാമൂഹിക വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന TAASC ന്റെ നേതൃത്വത്തിൽ Wild Republic എന്ന പ്രശസ്തമായ അമേരിക്കൻ leading Toy കമ്പനിയുടെ പ്രൊഡക്ഷൻ കമ്പനിയായ Bodygear International Pvt Ltd ന്റെ പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. അമ്പൂരിയിലെ അരമന എസ്റ്റേറ്റിൽ നിർമ്മിക്കുന്ന ഷോപ്പിംഗ് complex ൽ ആരംഭിച്ച പ്രസ്തുത സംരഭം അഭി മാർ ജോസഫ് പെരുന്തോട്ടം പിതാവ് വെഞ്ചിരിപ്പ് കർമ്മം നടത്തി ഉത്ഘാടനം ചെയ്തു. അമ്പൂരി മേഖലയുടെ വികസനത്തിന് സുപ്രധാന തുടക്കമെന്നവണ്ണം 120 ഓളം സ്ത്രീകൾക്ക് സ്ഥിര വരുമാനത്തിനുള്ള അവസരമാണ് പ്രൊഡക്ഷൻ യൂണീറ്റ് ഒരുക്കുന്നത്. ഉത്ഘടന ചടങ്ങിൽ അതിരൂപത വികാരി ജനറാൾ മോൺ. ജോൺ തെക്കേക്കര അമ്പൂരി ഫൊറോനാ വികാരി റവ. ഫാ. ഫ്രാൻസിസ് കരിവേലിൽ അതിരൂപത പ്രോക്യൂറേറ്റർ റവ. ഫാ. ജെയിംസ് മാളിയേക്കൽ കമ്പനി മാനേജിങ് ഡയറക്ടർ ശ്രീ രാജീവ് അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ തോമസ് മംഗല്ലശ്ശേരി അരമന എസ്റ്റേറ്റ് മാനേജർ ഫാ. മാത്തുകുട്ടിമൂന്നാറ്റുമുഖം ടാസ്ക് സെക്രട്ടറി ഫാ ആന്റണി തറക്കുന്നേൽ എന്നിവർ സംസാരിച്ചു.