Diocesan News & Updates

Home / News Detail

സീറോ മലബാർ സഭയുടെ പൈതൃകവും പാരമ്പര്യവും അഭിമാനാർഹം: മാർ ജോസഫ് പെരുംന്തോട്ടം

Wednesday, 14 October 2026
News Image
ഭാരതത്തിൽ മാത്രമല്ല ലോകം മുഴുവനും നോക്കുമ്പോൾ സീറോ മലബാർ സഭ വിശ്വാസത്തിലും സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തന മേഖലയിലും നൽകിയ  സംഭാവനകൾ   അഭിമാനത്തോടുകൂടി ഓർക്കുവാൻ സഭാ മക്കൾക്ക് കഴിയണം.  പൈതൃകവും പാരമ്പര്യവും ആണ്  വിവിധ മേഖലകളിൽ മുന്നേറുവാൻ  സഭയെയും ഒപ്പം സമുദായത്തെയും പ്രാപ്തമാക്കിയത്. വികസനോനമുക കാഴ്ചപ്പാടും സാമൂഹിക പ്രതിബദ്ധതയും എക്കാലവും ഉയർത്തിപ്പിടിക്കുവാൻ സഭാ സമൂഹങ്ങൾക്ക് സാധിച്ചിട്ടുണ്ട്. കത്തോലിക്ക കോൺഗ്രസ് എന്ന സമുദായ പ്രസ്ഥാനത്തിന് കഴിഞ്ഞ  108 വർഷങ്ങളായി വലിയ സംഭാവനകൾ സഭയോട് ചേർന്ന്  ചെയ്യുവാൻ സാധിച്ചു  എന്നുള്ളത് വിസ്മരിക്കാനാവാത്ത വസ്തുതയാണെന്നും  ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോസഫ് പെരുന്തോട്ടം.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ  നടക്കുന്ന ആഗോള സംഗമത്തിനു മുന്നോടിയായി ജൂലൈ 3ന് കാക്കനാട് സെൻ്റ തോമസ് മൗണ്ടിൽ നിന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഗ്ലോബൽ ജനറൽ സെക്രട്ടറിയും പതാക പ്രയാണ കൺവീനറുമായ ഡോ. ജോസ്കുട്ടി ജെ ഒഴുകയിലിന് കൈമാറിയ പതാക ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് വേണ്ടി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത പതാക അഭിവന്ദ്യ പിതാവ് ഏറ്റുവാങ്ങി ചങ്ങനാശ്ശേരി അതിരൂപത കത്തോലിക്ക പ്രസിഡണ്ട് ബിജു സെബാസ്‌റ്റ്യന് കൈമാറി.അതിരൂപത പ്രവേശന കവാടത്തിൽ ഏറ്റുവാങ്ങിയ പതാകയും സംവഹിച്ചുകൊണ്ട് റാലിയായി അതിരൂപത  കേന്ദ്രത്തിലേക്ക് നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടുകൂടി സമ്മേളന നഗരിയിലേക്ക് എത്തിച്ചേർന്നു.
 
തുടർന്നു നടന്ന സമ്മേളനത്തിൽ അതിരൂപത പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ അധ്യക്ഷൻ ആയിരുന്നു.ഗ്ലോബൽ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിൽ വിഷയാനുബന്ധ സന്ദേശവും അതിരൂപത  മുഖ്യ വികാരി ജനറാൾ മോൺ. ആന്റണി ഏത്തക്കാട്ട് മുഖ്യ സന്ദേശവും നൽകി.ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ പതാക പ്രയാണ വിശദീകരണ സന്ദേശവും ഗ്ലോബൽ വൈസ് പ്രസിഡണ്ട് ബെന്നി ആന്റണി മറുപടി പ്രസംഗവും നടത്തി.
 
അതിരൂപത  ഡയറക്ടർ ഫാ. ഡോ. സാവിയോ മാനാട്ട് 
ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്,അതിരൂപത പി.ആർ. ഒ യും സീറോ മലബാർ സഭാ വക്താവുമായ അഡ്വ. ജോജി ചിറയിൽ,ഗ്ലോബൽ വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ,ഗ്ലോബൽ സെക്രട്ടറി ടോമിച്ചൻ അയ്യരുകുളങ്ങര, അഡ്വ. മനു ജെ വരാപ്പള്ളി, ബാബു വള്ളപ്പുര, ലിസി ജോസ് അതിരുപതാ ഭാരവാഹികളായ  സി. ടി. തോമസ്, റോസിലിൻ കുരുവിള,
ഭാരവാഹികളായ പി.സി കുഞ്ഞപ്പൻ, കെ.എസ്. ആൻ്റണി, സെബാസ്റ്റ്യൻ വർഗീസ്,കുഞ്ഞു കളപ്പുര,സെബാസ്റ്റ്യൻ പുല്ലാട്ടുകാലാ, സൈബി അക്കര,ജെസി ആൻ്റണി,സിസി അമ്പാട്ട്, ജോസി ഡൊമിനിക്, ജോർജ് വർക്കി, പി. പി. ജോസഫ്, മിനി പാലത്തിങ്കൽ, ലാലി ഇളപ്പുങ്കൽ, ബോബി മുക്കാടൻ   തുടങ്ങിയവർ പ്രസംഗിച്ചു.