കാലഘട്ടത്തിനനുസരിച്ചുള്ള നവമാധ്യമ സാക്ഷരത നേടി . ധീരതയുള്ള മാധ്യമ പ്രേക്ഷിത പ്രവർത്തകർ ആയിത്തീരുക എന്നുള്ളതാണ് നമ്മുടെ ദൗത്യം എന്ന് മാധ്യമ ശില്പശാല അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു കൊണ്ട് മാർ തോമസ് തറയിൽ അതിരൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും മീഡിയ കോഡിനേറ്റർമാരെ ആഹ്വാനം ചെയ്തു. കാലിക പ്രാധാന്യമുള്ള ന്യൂസ് മേക്കിങ്, എ ഐ ടൂളുകളുടെ ഉപയോഗം എന്നിവയിൽ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും മാധ്യമ ശുശ്രൂഷ നിർവഹിക്കുന്നവരുടെ പരിശീലന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്. ചങ്ങനാശ്ശേരി അതിരൂപതയുടെ മാധ്യമ പ്രേഷിത വിഭാഗവും മീഡിയ വില്ലേജും സംയുക്തമായി ആണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. യോഗത്തിൽ അതിരൂപത പിആർഒ അഡ്വക്കേറ്റ് ജോജി ചിറയിൽ അധ്യക്ഷത വഹിച്ചു. അതിരൂപത പ്രോട്ടോ സിൻചെള്ളൂസ് മോൺ.ആന്റണി ഏത്തക്കാട് മാധ്യമപ്രവർത്തക ശില്പശാല ഉദ്ഘാടനം ചെയ്തു. ഫാ. ജെയിംസ് കൊക്കാ വയലിൽ ഫാ. ജോഫി പുതുപ്പറമ്പിൽ, ഫാ. ജോജിൻ ഇലഞ്ഞിക്കൽ, ടോം ജോസഫ് ചമ്പക്കുളം എന്നിവർ യോഗത്തിൽ സംസാരിച്ചു. ഫാദർ ജോർജ് കടുപ്പാറ, തോമസ് സക്കറിയ എന്നിവർ ക്ലാസുകൾ നയിച്ചു. അതിരൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ഡിപ്പാർട്ട്മെന്റുകളുടെയും മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.