Diocesan News & Updates

Home / News Detail

പാറേൽ മരിയൻ തീർത്ഥാടനകേന്ദ്രം കൂദാശ നവം. 21 ന് , നൂറുദിന ഒരുക്ക പ്രാർഥനകൾ തുടങ്ങും.

Saturday, 15 August 2026
News Image

​ചങ്ങനാശ്ശേരി: മരിയൻ തീർത്ഥാടനകേന്ദ്രമായ പാറേൽ പള്ളിയുടെ കൂദാശ നവംബർ 21 ന് നടക്കും. ഒരു ഹൃദയവും ഒരു ആത്മാവുമായി പള്ളി കൂദാശയിലേക്ക് എന്ന ആപ്തവാക്യവുമായി ഇടവകയിൽ കൂദാശയ്ക്കൊരുക്കമായുള്ള നൂറുദിന പ്രാർഥനാ ശുശ്രൂഷകൾക്ക് ഇന്നു തുടക്കമാകും. നവംബർ 20 വരെയാണ് പ്രാർഥനാശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് വികാരി ഫാ. ജേക്കബ് വരിക്കാട്ട് അറിയിച്ചു.

 

​കൂദാശ ഒരുക്കത്തിനായുള്ള പ്രാർഥനയും പത്തു നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥനയും ഇടവകയിലെ ആയിരം കുടുംബങ്ങൾ കുടുംബമായോ വ്യക്തിപരമായോ ഇന്നു മുതൽ നൂറു ദിനങ്ങളിൽ നിയോഗമായി ചൊല്ലും.

​ദേവാലയം, നമ്മുടെ ശരീരമാകുന്ന ദേവാലയം, സഭാ കൂട്ടായ്മ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശുദ്ധ ഗ്രന്ഥത്തിലുള്ള ഭാഗങ്ങൾ ഇടവകയിലെ കുടുംബങ്ങൾക്ക് വാട്സ്ആപ്പിലൂടെ നൽകും. ഒരു കുടുംബം ഒരു ദിവസത്തിലെ ഒരുമണിക്കൂർ സമയം പള്ളിയിൽ എത്തി പ്രാർഥിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്. പത്തു കുടുംബങ്ങൾ വീതം 100 ദിനങ്ങളിലായി 1000 മണിക്കൂർ പ്രാർഥിക്കും.

 

 

​സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ എട്ടുനോമ്പാചരണം, 15 മുതൽ ഒക്ടോബർ മൂന്നു വരെ ഹോംമിഷൻ, ഒക്ടോബർ നാലു മുതൽ ഒമ്പതു വരെ വാർഡ് കൺവെൻഷൻ, 16 മുതൽ 25 വരെ ദശദിന ജപമാല, 26 മുതൽ 29 വരെ വാർഷിക ധ്യാനം. 31 ന് അഖണ്ഡ ജപമാല, നവംബർ ഒന്നു മുതൽ ഏഴു വരെ ജെറീക്കോ പ്രാർഥന, 12 മുതൽ 20 വരെ നവദിന ഒരുക്കപ്രാർഥന എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്.