ചങ്ങനാശ്ശേരി: സെന്റ്. ജോസഫ് ഓർഫനേജ് പ്രസ്സ് & ബുക്ക്സ്റ്റാൾ ഒരുക്കുന്ന ശതാബ്ദി ക്രിസ്‌തുമസ് മേളക്ക് ചങ്ങനാശ്ശേരി അരമനപ്പടിയിൽ തുടക്കമായി.ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത മേള ഉദ്ഘാടനംചെയ്തു. ചങ്ങനാശ്ശേരി നഗരസഭ മുനിസിപ്പൽ കൗൺസിലർ ശ്രീമതി ബീന ജോബി ആദ്യ വിൽപ്പന നടത്തി. നക്ഷത്രങ്ങൾ, ക്രിബ്ബുകൾ, ക്രിബ്സെറ്റുകൾ, തോരണങ്ങൾ, LED ബൾബുകൾ, ലൈറ്റുകൾ, ക്രിസ്മസ്ട്രീകൾ, അലങ്കാരങ്ങൾ തുടങ്ങി ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള എല്ലാ സാധനങ്ങളും ഡിസ്‌കൗണ്ട് നിരക്കിൽ ലഭ്യമാണ്.