യുവജന സംഘടനയ യുവദീപ്തി എസ്.എം.വൈ.എം. സ്ഥാപിതമായതിന്റെ സുവർണ്ണ ജൂബിലി വർഷത്തിലാണ് നമ്മൾ ആയിരിക്കുന്നത്. സുവർണ്ണ ജൂബിലി സന്ദേശം എല്ലാ യുവജനങ്ങളിലും എത്തിക്കുന്നതിനും യുവജനങ്ങളെ ഇടവകകളിൽ സജീവമാക്കുന്നതിന്റെയും ഭാഗമായി ഈ വരുന്ന ജൂൺ 19 ഞായറാഴ്ച സുവർണ്ണ ജൂബിലി പേടക പ്രയാണം ആരംഭിക്കുന്നു. പതിനെട്ടാം തീയതി ശനിയാഴ്ച അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവ് വെഞ്ചരിക്കുന്ന പേടകങ്ങൾ ഞായാറാഴ്ച വില്ലൂന്നിയിൽ നടത്തപ്പെടുന്ന തോമസ് മൂർ ദിനാചരണത്തിൽ സിറോ മലബാർ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എല്ലാ ഫൊറോനകൾക്കുമായി വിതരണം ചെയ്യും. ഒരു ഇടവകയിൽ ഒരാഴ്ച പേടകം സൂക്ഷിച്ച് ആ ആഴ്ച ആ ഇടവകയിലെ ജുബിലി ആഘോഷങ്ങൾ നടത്തപ്പെടുന്നതാണ്.