പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ മൂന്നാം ദിവസം

Friday 16 February 2024

ചങ്ങനാശ്ശേരി: അതിരൂപതാ ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിവസമായ ഫെബ്രുവരി 16 ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിച്ച ജപമാലപ്രാർത്ഥനയ്ക്കും തുടർന്നുള്ള ആഘോഷപൂർവകമായ റംശാപ്രാർത്ഥനയ്ക്കുംശേഷം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ. ജോസഫ് പെരുന്തോട്ടം പരിശുദ്ധ കുർബാനയ്ക്കു കാർമികത്വം വഹിച്ചു. ബൈബിൾ കൺവെൻഷൻ മുൻ ഡയറക്ടമാരും കൂരിയ അംഗങ്ങളും അതിരൂപതയിലെ ഡിപ്പാർട്ടുമെന്റു കളുടെ ഡയറക്ടമാരും സഹകാർമികരായിരുന്നു. ഉച്ചകഴിഞ്ഞ് 2 മുതൽ നടന്ന സീനിയർ സിറ്റിസൺസ് സംഗമം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ കുട്ടിക്കാനം മരിയൻ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. റൂബിൾ രാജ് ക്ലാസ് നയിച്ചു. പത്തനംതിട്ട - കുന്നന്താനം സീയോൻ റിട്രീറ്റ് സെൻ്റർ ഡയറക്ടർ ഫാ. തോമസ് പ്ലാപ്പറമ്പിൽ, ഫാ. മാത്യു തുമ്പേച്ചിറയിൽ എന്നിവർ പ്രസ്തുത സംഗമത്തിനു നേതൃത്വം നൽകി.


useful links