കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളക്ക് കെസിബിസി നിവേദനം നൽകി

Sunday 01 May 2022

ദേശീയ വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ട് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർളയ്ക്കു നിവേദനം നൽകി. ഭാരതത്തിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്ര ത്തിൽ ക്രൈസ്തവർ നൽകിയ സംഭാവനകൾക്കു ദേശീയ വിദ്യാഭ്യാസ നയം 2020ൽ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്നും എയ്ഡഡ് മേഖലയെക്കുറിച്ച് മൗനം പാലിക്കുന്നുവെന്നും നിവേദനത്തിൽ പറയുന്നു. ന്യൂനപക്ഷ പദവി സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ പ്രത്യേക അദാലത്ത് സംഘടിപ്പിച്ച് ക്രമീകരണങ്ങൾ ചെയ്യണ മെന്നും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി ജാൻ വികാസ കാര്യക്രമം പദ്ധതിയുടെ നടപടിക്രമങ്ങൾ ഏറെ സങ്കീർണമാണെന്നും ഇതിൽ സത്വര പരിഹാരങ്ങൾ വേണമെന്നും നിവേദനത്തിൽ വ്യക്തമാക്കി. അധ്യാപക ഗുണനിലവാരം ഉറപ്പാക്കുന്നതിലേക്ക് സി-ടെറ്റ്, കെ-ടെറ്റ് പരീക്ഷകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ. ചാൾസയോൺ, കെസിബിസി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ദളിത് കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് എന്നിവർ ചേർ ന്നാണ് നിവേദനം കൈമാറിയത്.


useful links