ചങ്ങനാശേരി: ദിവംഗതനായ പരിശുദ്ധ ബനഡിക്റ്റ് പാപ്പയുടെ മൃതസംസ്കാരദിനമായ 2023 ജനുവരി 5 ന് രാവിലെ അതിരൂപതാകേന്ദ്രത്തിലെ ചാപ്പലിൽ അഭി. തോമസ് തറയിൽ പിതാവിന്റെ കാർമ്മികത്വത്തിൽ പ്രത്യേക അനുസ്മരണപ്രാർത്ഥനയും ഒപ്പീസും നടന്നു. ഷംഷാബാദ് രൂപതാ സഹായമെത്രാൻ അഭി. തോമസ് പാടിയത്ത്, അതിരൂപതാ സിഞ്ചെള്ളൂമാരായ വെരി. റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ, വെരി. റവ. ഡോ. ജയിംസ് പാലക്കൽ, അതിരൂപതാ ചാൻസലർ വെരി. റവ. ഡോ. ഐസക് ആലഞ്ചേരി, വിവിധ ഡിപ്പാർട്മെന്റ് മേധാവികൾ, സ്‌റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തദവസരത്തിൽ സിഞ്ചെള്ളൂസ് വെരി. റവ. ഡോ. ജയിംസ് പാലക്കൽ ബനഡിക്റ്റ് പാപ്പയെ അനുസ്മരിച്ച് പ്രഭാഷണം നടത്തി.