ചങ്ങനാശ്ശേരി: ഇത്തിത്താനം സെൻ്റ് ജോസഫ്സ് പ്രീസ്റ്റ് ഹോമിൻ്റെ രജതജൂബിലിയുടെ സമാപനം മാർച്ച് 22 ന് നടത്തപ്പെട്ടു. വൈകുന്നേരം 6 ന് റംശാ പ്രാർത്ഥനയ്ക്ക് അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ നേതൃത്വംനൽകി. അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറ യിൽ അധ്യക്ഷതവഹിച്ച സമാപനസമ്മേളനം അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരു ന്തോട്ടം ഉദ്ഘാടനംചെയ്ത് സംസാരിച്ചു. ബ്രദർ ഡെനിം കളത്തിപ്പറമ്പിൽ ഗാനമാലപിച്ചു. മാർ തോമസ് തറയിൽ, മോൺസിഞ്ഞോർ ജോർജ് കൂവക്കാട്, ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, തുരുത്തി മാർത്ത് മറിയം ഫൊറോനാപ്പള്ളിവികാരി ഫാ. ജോസ് വരിക്കപ്പള്ളിൽ, പ്രീസ്റ്റ് ഹോം മുൻ ഡയറക്ടർ ഫാ. സക്കറിയാസ് കുന്നക്കാട്ടുതറ എന്നിവർ ആശംസകളറിയിച്ചു. ഫാ. ജോസഫ് നടുവിലേഴം സ്വാഗതവും പ്രീസ്റ്റ് ഹോം ഡയറക്ടർ ഫാ. അഗസ്റ്റിൻ തൈപ്പറമ്പിൽ നന്ദിയും രേഖപ്പെടുത്തി.