ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടപ്പള്ളിയിൽ പരിശുദ്ധ കുർബാനയർപ്പിച്ചു

Sunday 24 August 2025

ചങ്ങനാശേരി അതിരൂപതയുടെ രണ്ടാമത്തെ വികാരി അപ്പസ്തോലിക്കയായിരുന്ന ധന്യൻ മാർ മാത്യു മാക്കീൽ പിതാവിൻ്റെ കബറിടം സ്ഥിതി ചെയ്യുന്ന കോട്ടയം ഇടയ്ക്കാട്ട് സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ അഭിവന്ദ്യ തോമസ് തറയിൽ പിതാവ് പ്രധാന കാർമ്മികനായും അഭിവന്ദ്യ ജോസഫ് പെരുന്തോട്ടം പിതാവും ചങ്ങനാശ്ശേരി അതിരൂപതയിലെയും കോട്ടയം അതിരൂപതയിലെയും പെരിയ ബഹു. വികാരി ജനറാൾ അച്ചന്മാരും ബഹു. വൈദികരും സഹകാർമികരായി പരിശുദ്ധ കുർബാനയർപ്പിച്ചു.