ഉമ്മൻ ചാണ്ടി രാഷ്ട്രീയത്തിലെ ശ്രേഷ്ഠഗുരു : മാർ ജോസഫ് പെരുന്തോട്ടം

Sunday 30 July 2023

പുതുപ്പള്ളി : ജനസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാതൃകയുടെ നല്ല പാഠം പകർന്നു നൽകിയ ശ്രേഷ്ഠനായ ഗുരുവായിരുന്നു ശ്രീ ഉമ്മൻചാണ്ടി എന്ന് ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത പറഞ്ഞു. ക്രിസ്തീയമൂല്യങ്ങളിൽ അടിയുറച്ച തന്റെ നിസ്വാർത്ഥമായ ജനസേവന പ്രവർത്തനങ്ങൾക്ക് പൊതുസമൂഹം നൽകിയ ആദരവാണ് ഉമ്മൻചാണ്ടിയുടെ ഭൗതികദേഹത്തെ അനു യാത്ര ചെയ്യുകയും മൃതസംസ്കാരശുശ്രൂഷയിൽ പങ്കുചേരുകയും ചെയ്ത ജനസഹസ്രങ്ങളെന്നും  ചരിത്രം സൃഷ്ടിച്ചു കടന്നുപോയ ഈ ചരിത്ര പുരുഷന്റെ സ്മരണ ജന മനസ്സുകളിൽ എക്കാലവും നിലനിൽക്കുമെന്നും മെത്രാപ്പോലീത്ത അനുസ്മരിച്ചു. വിദേശത്തുനിന്നും മടങ്ങിയെത്തിയശേഷം പുതുപ്പള്ളി സെ.ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ മെത്രാപ്പോലീത്ത കബറിടം സന്ദർശിച്ചു പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.


useful links