നവീകരിച്ച ദൈവാലയത്തിന്റെ പുനർകൂദാശ

Tuesday 16 January 2024

ആലപ്പുഴ: ആലപ്പുഴ-കരുവാറ്റ സെന്റ് ജോസഫ്സ് പള്ളിയുടെ 150-ാം ജൂബിലിയോട് അനുബന്ധിച്ച് നവീകരിച്ച ദൈവാലയത്തിന്റെ പുനർകൂദാശാകർമം ഷംഷാബാദ് രൂപതയുടെ സഹായമെത്രാൻ അഭി. മാർ തോമസ് പാടിയത്ത് ജനുവരി 14 ഉച്ചകഴിഞ്ഞ് 3.30 നുള്ള പരി. കുർബാനയോടുകൂടി നിർവഹിച്ചു. വികാരി ഫാ. ജോസഫ് ചോരേട്ടുചാമക്കാല, മുൻ വികാരിയും ചങ്ങനാശ്ശേരി സെന്റ് ജോസഫ് പ്രസ്സ് & ബുക്ക് സ്റ്റാൾ അസിസ്റ്റൻറ് മാനേജരും തിരുവല്ല-മുത്തൂർ സെന്റ് ആന്റണീസ് പള്ളിവികാരിയുമായ ഫാ. ചെറിയാൻ കക്കുഴി, ഇടവകാംഗങ്ങളായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ (പ്രൊക്യുറേറ്റർ, ചിക്കാഗോ സീറോ മലബാർ രൂപത), ഫാ. അലക്സാണ്ടർ നെൽപുരക്കൽ (വികാരി, ഏറ്റുമാനൂർ-പള്ളിക്കുന്ന് സെന്റ് തോമസ് പള്ളി) എന്നിവർ സഹകാർമികരായിരുന്നു.


useful links