പ്രവാസിവിശ്വാസികൾക്ക്‌ 'വചന മന്നാ' ബൈബിൾ കൺവൻഷൻ

Saturday 17 July 2021

ഷംഷാബാദ് രൂപതയിൽ 'വചന മന്നാ' ബൈബിൾ കൺവൻഷൻ ആരംഭിച്ചു. ദൈവ വചനവും വിശുദ്ധ കുർബ്ബാനയും കൂടുതൽ ധ്യാനിക്കാൻ ഈ വർഷം word and eucharistic year ആയി രൂപത പ്രഖ്യപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായ് രൂപതയിലെ ഇറ്റാവ ജയ്പൂർ റീജൻ ആണ് ത്രിദിന കൺവൻഷൻ നടത്തുന്നത്. 16/07/2021 വെള്ളിയാഴ്ച രൂപതാദ്ധ്യക്ഷൻ മാർ റാഫേൽ തട്ടിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് വചന പ്രഘോഷണം നടത്തി. തുടർന്ന് ചങ്ങനാശേരി അതിരൂപതാ  സഹായ മെത്രാൻ മാർ തോമസ് തറയിൽ പിതാവ് വചനം പങ്ക് വച്ചു. ഇറ്റാവ ജയ്പൂർ റീജനൽ വികാരി ജനറാൾ ജയിംസ് പാലക്കൽ അച്ചൻ ആമുഖ പ്രഭാഷണം നടത്തി. രാജസ്ഥാനിലെ ബൂൻദിയിലെ ദേവമാതാ ആശ്രമ ഡയറക്ടർ റെവ. ഫാ. ജിനോ മണ്ണുമഠം ആണ് കൺവൻഷൻ കോഡിനേറ്റർ. കൺവൻഷന്റെ രണ്ടാം ദിവസം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്താ അഭി. മാർ ജോസഫ് പെരുന്തോട്ടം പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് റവ.ഫാ. ഡോമിനിക് വാളമനാൽ നയിക്കുന്ന വചനപ്രഘോഷണം ഉണ്ടായിരിക്കുന്നതാണ്. 
കേരളത്തിലെ ക്രൈസ്തവരായ പ്രവാസി മക്കൾ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലായ് തങ്ങളുടെ ജീവിത ശുശ്രൂഷകൾക്കായ് എത്തിച്ചേർന്നിട്ടുണ്ട്. പ്രവാസികളായ എല്ലാ വിശ്വാസികൾക്കും 'വചന മന്നാ'  സാന്ത്വനകൂടാരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

useful links