യു.ജി.സി. മുൻ സെക്രട്ടറി യു.കെ. ചൗഹാൻ അതിരൂപതാകേന്ദ്രത്തിൽ
Wednesday 27 April 2022
യൂണിവേഴ്‌സിറ്റി ഗ്രാൻറ്‌സ് കമ്മീഷൻ (യു.ജി.സി.) മുൻ സെക്രട്ടറി യു.കെ. ചൗഹാന് ഇന്ന് അതിരൂപതാകേന്ദ്രത്തിൽ സ്വീകരണം നൽകി. കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സി റ്റിയിലും ചങ്ങനാശേരി സെൻറ് ബെർക്കമാൻസ് കോളേജിലും പ്രബന്ധങ്ങൾ അവതരിപ്പി ക്കാൻ എത്തിയതാണ്. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാൻ മാർ തോമസ് തറയിൽ, വികാരി ജനറാൾ റവ. ഡോ. തോമസ് പാടിയത്ത്, എസ്.ബി. കോളേജ് പ്രിൻസിപ്പൽ റവ. ഫാ. ജോസഫ് പ്ലാത്തോട്ടം എന്നിവരുമായി സൗഹൃദസംഭാഷണം നടത്തി. ഡോ. രാധാകൃഷ്‌ണൻ, ഡോ. കുര്യൻ പി. ജെ., പ്രൊജക്റ്റ് മാനേജർ ശ്രീ. എബിൻ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. വൈകുന്നേരം അത്താഴത്തിൽ പങ്കെടുത്ത തിനുശേഷമാണ് യാത്രയായത്.