ആസാദി കീ അമൃത് മഹോത്സവം - സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം, മഹാത്മാഗാന്ധി ഒറ്റമുണ്ട് ധാരിയായതിന്റെ നൂറാം വാർഷികം, ചങ്ങനാശേരി സെൻറ് ബെർക്‌മാൻസ് കോളേജിന്റെ ശതാബ്‌ദി, ചങ്ങനാശേരി നഗരസഭയുടെ ശതാബ്‌ദി, മല്ലപ്പള്ളി ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികം - ഇവയുടെ ഭാഗമായി ചങ്ങനാശേരി S.B. കോളേജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മാർച്ച് 7 മുതൽ 13 വരെയാണ് എക്സ്പോ നടക്കുന്നത്. മാർച്ച് 8 ന് കേന്ദ്ര ഖാദി കമ്മീഷൻ ദേശീയചെയര്മാൻ വിനയകുമാർ സക്‌സേന ഉദ്‌ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ് - ഖാദി), S.B. കോളേജ് മുഖ്യസംഘാടകരായും മീഡിയ വില്ലേജ്, അസംപ്ഷൻ കോളേജ്, ക്രിസ് കുട്ടനാട് സഹസംഘാടകരായും നടത്തുന്ന എക്സ്പോ രാവിലെ 9.30 ന് ആരംഭിച്ച് രാത്രി 8.30 ന് അവസാനിക്കും.