കുരിശുമ്മൂട്: ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി, തക്കല രൂപതകളിലെ ഡിപ്പാർട്ടുമെന്റ് തലവന്മാരുടെ മീറ്റിങ് 2024 ഓഗസ്റ്റ് 12നു കുരിശുമ്മൂട് മീഡിയ വില്ലേ ജിൽ നടത്തപ്പെട്ടു. ആനുകാലികസംഭവങ്ങളുടെ വെളിച്ചത്തിലുള്ള ചർച്ച ഇതിന്റെ ഭാഗമായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാ ചാൻസലർ ഫാ. കുര്യൻ താമര ശ്ശേരി ചർച്ചയ്ക്കു നേതൃത്വം നൽകി.
പ്രസ്തുത മീറ്റിങ്ങിൽ 'ചങ്ങനാശ്ശേരി അതിരൂപത ഇന്നലെ ഇന്ന്' എന്ന ചരിത്രപ്പുസ്തകം മൂന്നാം വാല്യം മൂന്നാം ഭാഗത്തിന്റെ പ്രകാശനകർമം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ അഭി. മാർ ജോസ് പുളിയ്ക്കൽ, തക്കല രൂപതാധ്യക്ഷൻ അഭി. മാർ ജോർജ് രാജേന്ദ്രൻ, അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ, അതിരൂപതാ ചരിത്രക്കമ്മിഷൻ കമ്മിറ്റിയംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം പാലാ രൂപതാധ്യക്ഷൻ അഭി. മാർ ജോസഫ് കല്ലറങ്ങാട്ടിനു നൽകിക്കൊണ്ടു നിർവഹിച്ചു.