ഫെബ്രുവരി 11-ന് സഭ മുപ്പതാം ലോക രോഗീദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് വ്യാഴാഴ്‌ച (10/02/22) ട്വിറ്റർ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇതു പറഞ്ഞിരിക്കുന്നത്.
പാപ്പായുടെ പ്രസ്തുത സന്ദേശത്തിൻറെ പൂർണ്ണരൂപം ഇപ്രകാരമാണ്:
“രോഗം മൂലം യാതനയനുഭവിക്കുന്നവർക്ക് താങ്ങും തണലുമാകുന്ന വിലയേറിയ പരിമളലേപനൗഷധമാണ് സാമീപ്യം. ക്രൈസ്തവരെന്ന നിലയിൽ, നമ്മൾ, സാമീപ്യത്തെ ജീവിക്കുന്നത്, അനുകമ്പയോടെ എല്ലാ മനുഷ്യരുടെയും ചാരത്തായിരിക്കുന്ന, നല്ല സമറിയക്കാരനായ ഈശോമിശിഹായുടെ സ്നേഹത്തിൻറെ ആവിഷ്കാരമായിട്ടാണ്.”