പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് മാര്‍ ജോസഫ് പവ്വത്തിലിനു സമ്മാനിച്ചു

Monday 12 September 2022

സീറോമലബാര്‍ സഭയുടെ പ്രഥമ പൗരസ്ത്യരത്‌നം അവാര്‍ഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ് എമിരിത്തൂസ് മാര്‍ ജോസഫ് പവ്വത്തിലിനു   സമ്മാനിച്ചു . പൗരസ്ത്യ ആരാധനക്രമ ദൈവശാസ്ത്രം, ആരാധനക്രമകല, ആരാധനക്രമസംഗീതം എന്നിവയില്‍ ഏതെങ്കിലും തലത്തില്‍ സംഭാവനകള്‍ നല്കിയവരെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സെപ്തംബര്‍ 12 തിങ്കള്‍ രാവിലെ 9 മണിക്ക് ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തില്‍ വച്ചു നടന്ന  ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്  അവാര്‍ഡ് സമ്മാനിച്ചത്.
ഇത് ഒരു ചരിത്ര നിമിഷമാണെന്നും സഭയുടെ വളർച്ചയുടെ ഒരു കാലഘട്ടത്തെ സഭ തന്നെ അംഗീകരിക്കുന്ന   സന്ദർഭമാണ് ഇതെന്നും മാർ ആലഞ്ചേരി പറഞ്ഞു. സഭയുടെ തനതായ പാരമ്പര്യങ്ങള്‍ വീണ്ടെടുടുക്കുന്നതിലും കാത്തൂസൂക്ഷിക്കുന്നതിലും ആരാധനക്രമത്തെ സംബന്ധിച്ച്   ദൈവജനത്തിന്റെ ഇടയില്‍ അവബോധം വളര്‍ത്തുതിലും അമൂല്യമായ സംഭാവനകള്‍ നല്കാന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിനു സാധിച്ചുവെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്
 
സീറോമലബാര്‍ ആരാധനക്രമകമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍ എന്നിവരടങ്ങിയ നിര്‍ണയകമ്മറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.
ചങ്ങനാശേരി അതിരൂപതാകേന്ദ്രത്തില്‍ വച്ചു നടന്ന  ചടങ്ങില്‍ സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമ്മാനിച്ചു . മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍, , മാർ ജോർജ് കോച്ചേരി, നിയുക്ത മെത്രാന്‍ മാര്‍ തോമസ് പാടിയത്ത് , ഫാ . തോമസ്  മണ്ണുരാൻപറമ്പിൽ  തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

useful links