Diocesan News & Updates

Home / News Detail

ദൈവദാസി മദർ മേരി ഷന്താളിന്റെ കബറിടം തുറന്നു

Sunday, 03 April 2022
News Image
വിശുദ്ധ കുർബാനയുടെ ആരാധനാ സന്യാസിനീ സമൂഹത്തിന്റെ (എസ്.എ.ബി.എസ്.) സഹ സ്ഥാപക ദൈവദാസി മദർ മേരി ഷന്താളിന്റെ കബറിടം തുറന്ന് ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്ത് സഭാ നിയമ ങ്ങൾക്കനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം പുനഃസംസ്കാരം നടത്തി. ദൈവദാ സിയുടെ അതിരൂപതാതല നാമകരണ നടപടിയുടെ ഭാഗമായി അതിരമ്പുഴ ആരാധനാമഠം ചാപ്പലിൽ നടന്ന കർമങ്ങൾക്ക്  ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു.
 
അതിരൂപതാ വികാരി ജനറാൾമാരായ വെരി റവ. ഡോ. തോമസ് പാടിയത്ത്, വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, എസ്.എ.ബി.എസ്.സുപ്പീരിയർ ജനറാൾ മദർ റോസിലി ജോസ് ഒഴുകയിൽ, അതിരൂപതാ ചാൻസലർ വെരി റവ. ഡോ. ഐസക് ആലഞ്ചേരി, നാമകരണ നടപടികളുടെ പോസ്റ്റുലേറ്റർ റവ. ഡോ. ജോസഫ് കൊല്ലാറ, നോട്ടറി റവ. ഫാ. തോമസ് പ്ലാപറമ്പിൽ, അതിരമ്പുഴ ഫൊറോനാ വികാരി വെരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ, ഡോ. ബോബൻ ജോസഫ്, ഡോ. ബി.കെ. ജയിംസുകുട്ടി, ആർക്കിടെക്ട് ജോൺ ജെ കോച്ചേരി എന്നിവർ നേതൃത്വം നൽകി.