Diocesan News & Updates

Home / News Detail

ചങ്ങനാശേരിയില്‍ സംയുക്ത ക്രിസ്മസ് ആഘോഷം വിവിധ ക്രൈസ്തവ സഭകള്‍ ഒത്തുചേര്‍ന്നു.

Thursday, 19 November 2026
News Image
ചങ്ങനാശ്ശേരി അതിരൂപത ഒരുക്കുന്ന സംയുക്ത ക്രിസ്മസ് ആഘോഷപരിപാടികൾക്ക് ഒരുക്കങ്ങൾ ആരംഭിച്ചു. ചങ്ങനാശ്ശേരി - തൃക്കൊടിത്താനം - തുരുത്തി - കുറുമ്പനാടം ഫൊറോനകളിലെ ഇടവകകൾ, ലാറ്റിൻ - മലങ്കര - സി. എസ്. ഐ - മാർത്തോമ്മാ - ഓർത്തഡോക്സ് സഭകളിലെ ചങ്ങനാശ്ശേരിയിലെ ഇടവകകൾ, മീഡിയാ വില്ലജ്, സെൻ്‍റ് തോമസ് ഹോസ്പിറ്റൽ, കുടുംബക്കൂട്ടായ്മ, ഫാമിലി അപ്പൊസ്തൊലേറ്റ്, യുവദീപ്തി എസ്. എം. വൈ. എം., സൺഡേ സ്കൂൾ, കെ. സി. എസ്. എൽ എന്നിവരുടെ നേതൃത്വത്തിൽ ഡിസംബര്‍ 20 നാണ് വിപുലമായ ക്രിസ്മസ് ആഘോഷവും റാലിയും  നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ''ബാംബിനോ 2026'' എന്ന പേരില്‍ നടത്തുന്ന ക്രിസ്മസ് ആഘോഷത്തില്‍ കഫെ സോളാര്‍ സോലൂഷന്‍സ് പ്രധാന സ്പോൺസറായും തോപ്പില്‍ ജൂവലറി സഹ-പ്രായോജകനായും സഹകാരികളായിരിക്കും. റാലി, പ്ലോട്ടുകള്‍, സമ്മേളനം എന്നിവ നടത്തപ്പെടും. മാലാഖന്മാര്‍, പുല്‍കൂടുകള്‍, വിവിധ ബൈബിള്‍ ദൃശ്യങ്ങളുടെ പ്ലോട്ടുകള്‍, ക്രിസ്തുമസ് മ്യൂസിക് ബാൻ്‍റ് എന്നിവ ഉണ്ടാകും.
 
ഇതിനോടനുബന്ധിച്ച് ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന സമ്മേളനം മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്തു. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഫാ.സെബാസ്റ്റ്യന്‍ പുന്നശേരി, സി.എസ്.ഐ പള്ളി വികാരി റവ.പ്രവീണ്‍ ചാക്കോ, മാര്‍ത്തോമ പള്ളി വികാരി റവ.സാമുവല്‍, മലങ്കര പള്ളി വികാരി ഫാ.ജോസഫ് പൊയ്കയില്‍, ഫാ.ജെയിംസ് കുന്നത്ത്, ഫാ.ജോഫി പുതുപ്പറമ്പില്‍, ഫാ.ലിബിന്‍ തുണ്ടുകുളം, ജോസുകുട്ടി കുട്ടംപേരൂര്‍, വിവിധ സഭകളുടെ പ്രതിനിധികളായ ജസ്റ്റിന്‍ ബ്രൂസ്, ബിജു ജോര്‍ജ്ജ്, ജെയിസന്‍ കെ.വി, സോളമന്‍ ജോസഫ്, ബേബി ​ദാനിയൽ എന്നിവര്‍ പ്രസംഗിച്ചു. സംയുക്ത ക്രിസ്മസ് ആഘോഷത്തിന്റെ ലോഗോ പ്രകാശനം ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ സമ്മേളനത്തില്‍ നിര്‍വഹിച്ചു. അതിരൂപതയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍മാരും പ്രതിനിധികളും പങ്കെടുത്തു.