ചങ്ങനാശ്ശേരി: നവതിയും മെത്രാഭിഷേക സുവർണ്ണ ജൂബിലിയും ആഘോഷിക്കുന്ന ചങ്ങനാശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിലിന് നാമഹേതു തിരുനാളിനോട് അനുബന്ധിച്ചു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആദരവ് പങ്കുവച്ചു. കത്തോലിക്ക കോൺഗ്രസ് ബിഷപ് ലഗേറ്റ് മാർ. റെമീജീയൂസ് ഇഞ്ചനാനിയിൽ മാർ ജോസഫ് പൗവ്വത്തിലിന് പൊന്നാട അണിയിച്ച് സംസാരിച്ചു. ആർച്ച് ബിഷപ് പൗവ്വത്തിൽ സമകാലിക വിഷയങ്ങളിൽ ശക്തവും ധീരവുമായി നിലപാടുകൾ എടുക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തിന്റെ തണലിൽ നാം സുരക്ഷിതത്വം അനുഭവിക്കുന്നു എന്നും ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആദര സൂചകമായുള്ള അദരവ് ഫലകം ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മാർ പൗവ്വത്തിലിന് സമർപ്പിച്ചു. കത്തോലിക്ക കോൺഗ്രസിന്റെ ഈറ്റില്ലമായ ചങ്ങനാശ്ശേരിയിൽ സമുദായത്തിന്റെ വളർച്ചയ്ക്ക് പൗവ്വത്തിൽ പിതാവ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും പിതവിന്റെ പ്രോത്സാഹനവും പിന്തുണയും നന്ദിയോടെ ഓർക്കുന്നു എന്നും പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം പറഞ്ഞു. സമ്മേളത്തിന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ , കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ആലക്കപ്പള്ളി, കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ.ജോസ് മുകളേൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ പ്രൊഫ. ജാൻസൻ ജോസഫ്, തോമസ് പീടികയിൽ , ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, ബെന്നി ആന്റണി കത്തോലിക്ക കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത പ്രസിഡന്റ് വർഗ്ഗീസ് ആന്റണി, ജനറൽ സെക്രട്ടറി രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.