വെഞ്ചരിപ്പും ഉദ്ഘാടനവും - CHASS-REHASWISS Charity Goat Farm

Monday 19 February 2024

ചങ്ങനാശ്ശേരി: അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയും (CHASS) സ്വിറ്റ്സർ ലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന REHASWISS എന്ന സംഘടനയുടെ സഹകരണത്തോടെ തോട്ടക്കാട് ആരംഭിച്ച ചാരിറ്റി ആട് ഫാമിൻ്റെ വെഞ്ചരിപ്പുകർമം അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടവും ഉദ്ഘാടനം കോട്ടയം എം.പി. തോമസ് ചാഴികാടനും ഫെബ്രുവരി 19 തിങ്കൾ വൈകുന്നേരം 4 നു നിർവഹിച്ചു. ചാസ്സ് ഡയറക്ടർ ഫാ. തോമസ് കുളത്തുങ്കൽ, റിഹാസ്വിസ്സ് ഫൗണ്ടർ ആൻഡ് ഡയറക്ടർ ജോസഫ് & സൂസൻ ഏർതോട്ടം, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, അതിരൂപതാ ജീവ കാരുണ്യനിധി ട്രസ്റ്റ് ചെയർമാൻ ഫാ. ഗ്രിഗറി ഓണംകുളം, തോട്ടക്കാട് സെന്റ് ജോർജ് പള്ളിവികാരി ഫാ. ജോൺ പരുവപ്പറമ്പിൽ, ആർച്ചു ബിഷപ് ഹൗസ് പ്രൊക്യുറേറ്റർ ഫാ. വർഗീസ് പുതുവേലിൽ, ചാസ്സ് അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജോർജ് തൈച്ചേരിൽ, ഫാ. ജോസഫ് ചോരേട്ട് ചാമക്കാല എന്നിവർ സന്നിഹിതരായിരുന്നു. 
 
പ്രതിവർഷം ഭിന്നശേഷിക്കാരായ ഇരുപതിൽപരം വ്യക്തികളുടെ കുടുംബ ഉന്നമനമാണ് പ്രസ്തുത സംരംഭത്തിൻ്റെ ലക്ഷ്യം

useful links