പി.ടി. ചാക്കോ ഫൗണ്ടേഷൻ മരണാനന്തര ശ്രേഷ്‌ഠാചാര്യ പുരസ്‌കാരം കാലം ചെയ്‌ത മാർ ജോസഫ് പവ്വത്തലിനു
Wednesday 26 April 2023
ചങ്ങനാശേരി: ഈ വർഷത്തെ പി. ടി.ചാക്കോ ഫൗണ്ടേഷൻ ശ്രേഷ്‌ഠാചാര്യ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ചങ്ങനാ ശേരി അതിരൂപതാ മുൻ ആർച്ച്ബിഷപ് മാർ ജോസഫ് പവത്തിലിനു ലഭിച്ചു. ദിവംഗതനായ മാർ ജോസഫ് പവ്വത്തിൽ മെത്രാ പ്പോലീത്തയ്ക്കുവേണ്ടി ചങ്ങനാശേരി അതിരൂപതാ ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടം പുനലൂർ രൂപതാ ബിഷപ് റൈറ് റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ മെത്രാനിൽനിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ന് വൈകുന്നേരം അതിരൂപതാ കേന്ദ്രത്തിൽ സമ്മേളിച്ച യോഗത്തിലാണ് അവാർഡ് ദാനം നടന്നത്. പി.ടി. ചാക്കോ ഫൗണ്ടേഷൻ ചെയർമാൻ ജോണി മുക്കം അധ്യക്ഷത വഹിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് മോൺ. ജോസഫ് വാണിയപുരയ്ക്കൽ, പി. ടി.ചാക്കോ ഫൗണ്ടേഷൻ രക്ഷാ ധികാരി റവ. ഫാ. സേവ്യർ കുടിയാംശേരി, മുൻ എം.എൽ.എ. അഡ്വ. ജോണി നെല്ലൂർ, പി. ടി.ചാക്കോ ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി റോയ് പി.തിയോച്ചൻ, പി. ടി.ചാക്കോ ഫൗണ്ടേഷൻ സംസ്ഥാന ട്രഷറർ ഹാരിസ് രാജ, അഡ്വ. പ്രദീപ് കൂട്ടാല, ടോമി പുലിക്കാട്ടിൽ, പ്രൊഫ. കോന്നി ഗോപകുമാർ, ദിനേശൻ ഭാവന, ഹബീബ് തയ്യിൽ, നസീർ സലാം, ആർ.ആർ. ജോഷിരാജ്, ബെന്നി കണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.