ചങ്ങനാശ്ശേരി: അതിരൂപതയുടെ നവസംരംഭമായ സെന്റ് തോമസ് ഹെൽത്ത് സെന്ററിന്റെ ഉദ്ഘാടനവും വെഞ്ചരിപ്പുകർമവും അതിരൂപതാ മെത്രാപ്പോലീത്ത ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം ഇന്ന് ഉച്ചകഴിഞ്ഞ് 02.30 നു തോട്ടക്കാട് ഇരവുചിറയിൽ നിർവഹിച്ചു. നുൺഷ്യോ എമെരിത്തൂസ് ആർച്ചുബിഷപ് ജോർജ് കോച്ചേരി, അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ എക്സിക്യുട്ടിവ് ഡയറക്ടർ ഫാ. ജയിംസ് കുന്നത്ത്, ചങ്ങനാശ്ശേരി MLA അഡ്വ. ജോബ് മൈക്കിൾ, പുതുപ്പള്ളി MLA അഡ്വ. ചാണ്ടി ഉമ്മൻ, കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാപ്പള്ളി വികാരി ഫാ. ചെറിയാൻ കറുകപറമ്പിൽ, ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റൽ അസ്സോസ്സിയേറ്റ് ഡയറക്ടേഴ്സായ ഫാ. മാർട്ടിൻ മുപ്പതിൽ ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഇരവുചിറ സെന്റ് മേരീസ് പള്ളി വികാരി ഫാ. തോമസ് കുന്നുംപുറം, വാകത്താനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ഇളങ്കാവിൽ, വാകത്താനം പഞ്ചായത്ത് മെമ്പർ ബിജിമോൾ, വാകത്താനം മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.