Diocesan News & Updates

Home / News Detail

കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചങ്ങനാശ്ശേരി അതിരൂപത

Sunday, 13 December 2020
News Image
നാടിന്റെ നട്ടെല്ല് എന്ന് വിശേഷിക്കപ്പെടുന്ന കർഷകർക്ക് നട്ടെല്ലുണ്ടെന്ന് തെളിയിച്ചു കൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷകസമരം ആഗോള ശ്രദ്ധ പിടിച്ചുപറ്റി യിരിക്കുകയാണ്.പഞ്ചാബിലെ കർഷകജനതയുടെ നേതൃത്വത്തിൽ മുപ്പത്തിയഞ്ചോളം കർഷക സംഘടനകൾ ചേർന്ന് നടത്തുന്ന സമരത്തിന് UNO യുടെയും പല ലോകരാഷ്ട്രങ്ങളുടെ യും പിന്തുണ ലഭിച്ചു കഴിഞ്ഞു .വേണ്ടത്ര ചർച്ചപോലും നടത്താതെ പെട്ടെന്ന് പാസാക്കിയ കർഷക നിയമങ്ങൾ കർഷകരെ രക്ഷിക്കുകയല്ല മറിച്ച് അവരെ കോർപ്പറേറ്റുകളുടെ ചൂഷണത്തിന് ഇരയാക്കി അടിമത്തത്തിലേക്ക് നയിക്കും എന്ന തിരിച്ചറിവാണ് കേന്ദ്രസർക്കാർ കർഷക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം എന്നുള്ള കർഷകരുടെ ഉറച്ച നിലപാടിന് കാരണം.  ദീർഘനാളായി കർഷകരോട് കാണിക്കുന്ന അവഗണനയും വാഗ്ദാന ലംഘനങ്ങളുമാണ് കർഷകരെ സമാധാനപരമെങ്കിലും  ശക്തമായ പ്രതിഷേധ സമരത്തിലേക്ക് നയിച്ചത്. രാജ്യവ്യാപകമായി എല്ലാ മേഖലകളിൽ നിന്നും പ്രതിഷേധങ്ങൾ ഉയർന്നിട്ടും സർക്കാർ നിഷേധാത്മക നിലപാട് പുലർത്തുന്നത് ഭാരതജനതയിൽ ഭൂരിപക്ഷം വരുന്ന കർഷകജനതയോടുള്ള അവഹേളനം തന്നെയാണ്. തങ്ങളുടെ ന്യായമായ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള കർഷകരുടെ ധർമ്മസമരത്തിന് ചങ്ങനാശ്ശേരി അതിരൂപതയുടെ പിന്തുണ അറിയിക്കുന്നതോടൊപ്പം കേന്ദ്രസർക്കാർ പാസാക്കിയ കർഷകനിയമങ്ങൾ പിൻവലിച്ച് കർഷകരുടെ ഭയാശങ്കകൾ നീക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
ആർച്ച്ബിഷപ് ജോസഫ് പെരുന്തോട്ടം

A PHP Error was encountered

Severity: Notice

Message: fwrite(): Write of 34 bytes failed with errno=122 Disk quota exceeded

Filename: drivers/Session_files_driver.php

Line Number: 272

A PHP Error was encountered

Severity: Warning

Message: session_write_close(): Failed to write session data using user defined save handler. (session.save_path: /opt/alt/php82/var/lib/php/session, handler: CI_SessionWrapper::write)

Filename: Unknown

Line Number: 0