ചങ്ങനാശ്ശേരി: അതിരൂപതയുടെ പതിനാറാം പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾക്കുവേണ്ടി നടത്തപ്പെടുന്ന ത്രിദിനക്യാമ്പിൻ്റെ ഉദ്ഘാടനം പത്തനംതിട്ട കുന്നന്താനം സീയോൻ റിട്രീറ്റ് സെന്ററിൽ മാർച്ച് 7 വൈകുന്നേരം ഏഴിന് അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യൂസ് സ്വാഗതപ്രസംഗവും അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷപ്രസംഗവും മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത ഓറിയന്റേഷൻ ടോക്കും പതിനഞ്ചാമത് പാസ്റ്ററിൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറമ്പിൽ ആശംസാ പ്രസംഗവും പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി പ്രൊഫ. പി. വി. ജറോം നന്ദിപ്രസംഗവും നിർവഹിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് അതിരൂപതാ സിഞ്ചെള്ളൂസുമാരായ വെരി റവ. ഫാ. ജയിംസ് പാലയ്ക്കൽ, വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ, അതിരൂപതാ ചാൻസലർ വെരി റവ. ഫാ. ഐസക് ആലഞ്ചേരി, ദീപിക ദിനപ്പത്രം മാനേജിങ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട്, ദീപിക ദിനപ്പത്രം ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിൽ, യുവദീപ്തി-എസ്.എം.വൈ.എം. അതിരൂപതാ ഡയറക്ടർ ഫാ. ആൻ്റണി ആനക്കല്ലുങ്കൽ, അതിരൂപതാ പി.ആർ.ഒ. അഡ്വ. ജോജി ചിറയിൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പ്രൊജക്റ്റ് കോഡിനേറ്റർ എബി കാളാന്തറ എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ ക്ലാസുകൾ നയിക്കും.