മാധ്യമപ്രവര്‍ത്തകര്‍ മൂല്യങ്ങള്‍ക്ക് കാവലാകണം: മാര്‍ ജോസഫ് പെരുന്തോട്ടം

Thursday 07 April 2022

മാധ്യമപ്രവര്‍ത്തകര്‍ക്ക് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും വലിയൊരു പങ്കുവഹിക്കാനുണ്ടെന്ന് സെൻറ്‌ ജോസഫ് കോളജ് ഓഫ് കമ്മ്യൂണിക്കേ ഷനിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ കോഴ്‌സ് പൂര്‍ത്തീകരണ ചടങ്ങില്‍ സംസാരിക്കവേ  മെത്രാപ്പോലീത്താ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ചടങ്ങില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ അരവിന്ദ്കുമാര്‍ മുഖ്യ അതിഥിയായിരുന്നു.  ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഭാരതവും കേരളവും ഇനിയു മേറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന്  രാജ്യത്തെ വിദ്യാഭ്യാസമേഖലയെ വിശകലനം ചെയ്ത് അദ്ദേഹം പറഞ്ഞു. 
 
ചടങ്ങിൽ 246 ബിരുദവിദ്യാര്‍ത്ഥികൾക്കും 53 ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികൾക്കും  കോഴ്‌സ് പൂര്‍ത്തീകരണ സർട്ടിഫിക്കറ്റ് പ്രോ വൈസ് ചാന്‍സലര്‍ വിതരണം ചെയ്തു. ബാങ്കിംഗ് രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച് കോളജില്‍ കൊമേഴ്‌സ് വിഭാഗം തലവന്‍ ഡോ. ജോസഫ് സാമിന്‍റെ പുസ്തകവും  കോളജിന്‍റെ പ്രഥമ പ്രിന്‍സിപ്പലായിരുന്ന പ്രഫ. ജോണ്‍ ശങ്കരമംഗലം സിനിമാ സംവിധാനത്തെ സംബന്ധിച്ച് രചിച്ച രണ്ട് പുസ്തകങ്ങളുടെ പുതിയ പതിപ്പിന്‍റെ പ്രകാശനകര്‍മ്മവും ആര്‍ച്ച്ബിഷപ്പ് നിര്‍വ്വഹിച്ചു. ചങ്ങനാശേരി പ്രസ് ക്ളബിന്‍റെ പുതിയ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട റേഡിയോ മീഡിയാ വില്ലേജ് 90.8 പ്രോഗ്രാം പ്രൊഡ്യൂസര്‍ വിപിന്‍ രാജിനെ ചടങ്ങില്‍ ആദരിച്ചു. 
 
കഴിഞ്ഞ പതിനെട്ടു വര്‍ഷമായി മീഡിയാ പഠനരംഗത്ത് കേരളത്തില്‍ മുന്‍പന്തി യിലുള്ള സെൻറ്‌ ജോസഫ് കോളജ് സിനിമാ - ടെലിവിഷന്‍ - ആനിമേഷന്‍ പഠനരംഗത്തെ ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോളജാണ്.

useful links