മദർ തെരേസ കെയർ ഹോം ആലപ്പുഴയിൽ.

Wednesday 06 July 2022

ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരകമായി  ആലപ്പുഴ വണ്ടാനത്ത് മദർ തെരേസ കെയർ ഹോം സജജമായി. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായാണ് ഈ ആത്മീയ സാന്ത്വന ശുശ്രൂഷാ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. കെയർ ഹോമിൻ്റെ ആശീർവാദവും ഉദ്ഘാടനവും  ജൂലൈ 5 ഉച്ചകഴിഞ്ഞ്  2.30 ന് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം നിർവ്വഹിച്ചു. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് എതിർവശത്തായി 200 മീറ്റർ മാത്രം അകലെയായാണ് ഈ ഇരുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനും താമസത്തിനുമൊപ്പം ആത്മീയ ശുശ്രൂഷകളും കൗൺസിലിംഗും ഈ കേന്ദ്രത്തിൽ സൗജന്യമായി നൽകും. "ഒരു ദൈവമക്കളും ഏകനായി, സ്നേഹിക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ മരിക്കരുത് " എന്ന വി. മദർ തെരേസയുടെ ആഹ്വാനം സ്വീകരിച്ചു കൊണ്ട് റവ.ഡോ.ആൻറണി മണ്ണാർക്കുളം ആരംഭിച്ച  കേയറിംങ്ങ് ഹാൻസ് മദർ തെരേസ ഹോം ചാരിറ്റമ്പിൾ ട്രസ്റ്റിൻ്റെ പുതിയ സംരംഭമാണ് വണ്ടാനത്ത് സ്ഥാപിതമായത്. പ്രളയബാധിതർക്കും രോഗികൾക്കും അശരണർക്കും ഈ ആലയം എന്നുമൊരു കൈത്താങ്ങുമെന്നും അഭി.പിതാവ് പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ പ്രൊക്യുറേറ്റർ വെരി.റവ.ഫാ ചെറിയാൻ കാരിക്കൊമ്പിൽ, ചമ്പക്കുളം ബസിലിക്ക വികാരി ഫാ. ഗ്രിഗറി ഓണങ്കുളം, മറ്റ് സാമൂഹിക-സാംസ്കാരിക നേതാക്കന്മാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.ഈ കേന്ദ്രത്തിൽ നിന്നും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉച്ചഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും കെയർ ഹോം ഡയറക്ടർ ഫാ.ജെയിംസ് പഴയമഠം ,ജോയിൻ്റ് ഡയറക്ടർ ഫാ.സൈജു അയ്യങ്കരി എന്നിവർ പറഞ്ഞു.


useful links