ചങ്ങനാശ്ശേരി: അതിരൂപതയുടെ നിയുക്തമെത്രാപ്പോലീത്താ അഭി. മാർ തോമസ് തറയലിന്റെ സ്ഥാനാരോഹണതിരുക്കർമങ്ങൾക്കും പൊതുസമ്മേളനത്തിനുമായുള്ള പന്തലിൻ്റെ കാൽനാട്ടുകർമം ഒക്ടോബർ 2 രാവിലെ എട്ടിനു മെത്രാപ്പോലീത്തൻപള്ളിയുടെ അങ്കണത്തിൽ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻപള്ളിയുടെ വികാരി ഫാ. ജോസ് കൊച്ചുപറമ്പിൽ എന്നിവർ ചേർന്നു നിർവഹിച്ചു. ഫാ. തോമസ് കറുകക്കളം, ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. ജയിംസ് കൊക്കാവയലിൽ, മെത്രാപ്പോലീത്തൻപള്ളിയുടെ കൈക്കാരൻമാർ, സന്യസ്ത-അല്മായപ്രതിനിധികൾ, ഇടവകാം ഗങ്ങൾ, പന്തൽനിർമാണപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.