ചങ്ങനാശേരി: 2023 സെപ്റ്റംബർ 15,16 ദിവസങ്ങളിൽ റീജണൽ ബിഷപ്‌സ് ധ്യാനത്തിന് അഭിവന്ദ്യ പിതാക്കന്മാർ അതിരൂപതാകേന്ദ്രത്തിൽ ഒരുമിച്ചുകൂടിയപ്പോൾ... സെപ്റ്റംബർ 15 വൈകുന്നേരം റംശാ പ്രാർത്ഥനയ്ക്ക് അതിരൂപതാ വികാരി ജനറൽ വെരി റവ. ഡോ. വർഗീസ് താനമാവുങ്കലും സെപ്റ്റംബർ 16 രാവിലെ പരിശുദ്ധ കുർബാനയ്ക്ക് അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയും കാർമികത്വം വഹിച്ചു. റവ. ഫാ. ജോർജ് കടൂപ്പാറയിൽ MCBS ധ്യാനപ്രഭാഷണം നടത്തി.