ചങ്ങനാശ്ശേരി: ചമ്പക്കുളം ഫൊറോനയിലെ തെക്കേക്കര സെൻ്റ് ജോൺസ് പള്ളിയുടെ കൂദാശാകർമം ഏപ്രിൽ 6 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് അതിരൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. അതിരൂപതാ സിഞ്ചെ ള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഇടവകാംഗം ഫാ. ജോസഫ് കറുകയിൽ എന്നിവർ സഹകാർമികരാ യിരുന്നു. ഇപ്പോഴത്തെ വികാരി ഫാ. തോമസ് പുത്തൻപുരയ്ക്കലിൻ്റെ നേതൃത്വത്തിലാണ് പള്ളിയുടെ നിർമാണം പൂർത്തീകരിച്ചത്.