ചങ്ങനാശ്ശേരി അതിരൂപതയിൽ "മൈ പാരിഷ്" പ്രാബല്ല്യത്തിൽ വരുന്നു... അഭിവന്ദ്യ തറയിൽ പിതാവിന്റെ കത്ത്.

Thursday 25 May 2023

പ്രിയമുള്ളവരെ,

My Parish Online Software പദ്ധതി (അക്കൗണ്ട്സ് ഉൾപ്പെടെ) എല്ലാ ഇടവകകളിലും ഓഗസ്റ്റ് മാസം 31 ന് മുൻപായി  നടപ്പിലാക്കുന്നതിന് ഫൊറോന തലത്തിൽ അവസാന ഘട്ട ക്രമീകരണം നടത്തുകയാണ്. എല്ലാവരുടെയും സഹകരണം ഉണ്ടാകുമല്ലോ. അടുത്ത സാമ്പത്തികവർഷം മുതൽ അരമനയിൽനിന്നും പള്ളികളിലേക്കും പള്ളികളിൽനിന്ന് അരമനയിലേക്കുമുള്ള ആശയവിനിമയം, ഇടവകകൾ തമ്മിലുള്ള സർട്ടിഫിക്കറ്റുകളുടെ കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ My Parish Online Software ന്റെ സഹായത്തോടെ നടപ്പിലാക്കാൻ നമുക്ക് സാധിക്കും.

 

നമ്മുടെ അതിരൂപതയിലെ എല്ലാ വികാരിയച്ചന്മാരെയും My Parish ഇടവക തല Cordinators നെയും  ഉൾപ്പെടുത്തി സോൺ അടിസ്ഥാനത്തിൽ നടത്തിയ മീറ്റിങ്ങുകൾക്കും, ഫൊറോനാ തല പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ബഹുമാനപ്പെട്ട ഡയറക്ടറച്ചന്മാരുടെ നേതൃത്വത്തിൽ നടന്ന ആലോചനകൾക്കും, ഫൊറോനാ വികരിയച്ചന്മാരുമായി Online Meeting -ൽ നടത്തിയ ചർച്ചകൾക്കും ശേഷമാണ് താഴെപ്പറയുന്ന പുതിയ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നത്. 

 

1. My Parish Online Software പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുവാൻ  ഫൊറോനാ അടിസ്ഥാനത്തിൽ ശമ്പളത്തോടുകൂടിയോ സേവനാടിസ്ഥാനത്തിലോ ഒരു സ്റ്റാഫിനെ നിയമിക്കുക. ഫൊറോന വൈദികരുടെ സമതിയാണ് അത്തരം ഒരാളെ കണ്ടത്തേണ്ടത്.  കണ്ടെത്തുന്ന വ്യക്തിയെ താത്കാലികമായോ (മൂന്നോ നാലോ മാസത്തേക്ക്) , സ്ഥിരമായോ നിയമിക്കാവുന്നതാണ്. ഇതിനായി My Parish Online Software പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കി താത്പര്യത്തോടെ  മുന്നോട്ട് വരുന്ന ഏതെങ്കിലും ഇടവക കോർഡിനേറ്ററെ പരിഗണിക്കാവുന്നതാണ്. അവർക്കു വേണ്ട പരിശീലനം രൂപതയിൽനിന്ന് ഒരുക്കുന്നതായിരിക്കും. 

 

2. ഫൊറോനയിലെ ബഹുമനപ്പെട്ട അച്ചന്മാർ തീരുമാനിക്കുകയാണെങ്കിൽ, My Parish Online Software -ൽ പരിശീലനം ലഭിക്കുന്ന വ്യക്തിയെ ഫൊറോനയ്ക്ക് വേണ്ടി ശമ്പളത്തോടു കൂടിയ സ്ഥിര സ്റ്റാഫ് ആക്കി മാറ്റാനും ഫൊറോനാ അടിസ്ഥാനത്തിൽ മറ്റ് ഓൺലൈൻ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കാനും സാധിക്കും. 

 

3. ഫൊറോനയിലെ ബഹുമാനപ്പെട്ട വൈദികർ തീരുമാനിക്കുന്നതനുസരിച്ച്, പരിശീലനം ലഭിക്കുന്ന ആളിന് മാസശമ്പളമായോ പള്ളികളിൽ പോകുന്നതനുസരിച്ച് ഒരു ദിവസത്തെ ജോലിക്ക് ആയിരം രൂപയും യാത്രയുടെ ദൂരം അനുസരിച്ചുള്ള TA യും കൊടുക്കാവുന്നതാണ്

 

4. പരിശീലനം ലഭിക്കുന്ന ആളിന്റെ നാതൃത്വത്തിൽ അതാത് ഫൊറോനയിലെ എല്ലാപള്ളികളിലും My Parish Online Software പദ്ധതിയുടെ എല്ലാ ഭാ​ഗങ്ങളും (Parish Registry, Mobile Application, Accounting Software, Web Page) എത്തിക്കുകയും അത്  ഓരോ ഇടവകയിലും പ്രായോ​ഗികമായി തുടർന്നുകൊണ്ടുപോകാൻ അവിടെയുള്ള ഒരു ടീമിനെ പരിശീലിപ്പിക്കുകയും ചെയ്യുക. അപ്രകാരം ടീമിനെ ഒരോ ഇടവകയ്ക്കുമായി പരിശീലിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ ഓരോ ഇടവകയിലും Monthly Updation നടത്താൻ വേണ്ട ക്രമീകരണം ഫൊറോനയിലെ പരിശീലനം ലഭിക്കുന്ന ആളിന്റെ - Paid Staff -  സഹായത്തോടെ ചെയ്യേണ്ടതാണ്.

 

എല്ലവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

തോമസ് തറയിൽ പിതാവ്.


useful links