ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഓർഫനേജ് & ബുക്ക്സ്റ്റാളിൻ്റെ ശതാബ്ദിവർഷസമാപനസമ്മേളനം 2024 മെയ് 4 വൈകുന്നേരം നാലിനു ചങ്ങനാശ്ശേരി പാസ്റ്ററൽ സെന്റർ കോംപൗണ്ടിൽ നടത്തപ്പെട്ടു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിലുള്ള സമ്മേളനം കേരള മാസ്റ്റർ പ്രിന്റേഴ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണവും പേപ്പൽ നുൺഷ്യോ എമെരിത്തൂസ് മാർ ജോർജ് കോച്ചേരി അനുഗ്രഹപ്രഭാഷണവും ചങ്ങനാശ്ശേരി എം.എൽ.എ. അഡ്വ. ജോബ് മൈക്കിൾ, ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർ പേഴ്സൺ ബീന ജോബി തൂമ്പുങ്കൽ, ചങ്ങനാശ്ശേരി മർച്ചൻ്റ്സ് അസ്സോസിയേഷൻ പ്രസിഡന്റ് ജോൺസൺ ജോസഫ് പ്ലാന്തോട്ടം എന്നിവർ ആശംസകളും നേർന്നു. വ്യക്തികളെ ആദരിക്കൽ, സമ്മാനം നൽകൽ എന്നിവ അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ നിർവഹിച്ചു.
പ്രസ്സ് മാനേജർ ഫാ. ജോസഫ് കായംകുളത്തുശ്ശേരി സ്വാഗതവും റോബിൻ പാറത്തോട്ടാൽ നന്ദിയും അറിയിച്ചു. പ്രദീപ് മാരാരിയുടെ മ്യൂസിക്കൽ ഫ്യൂഷൻ, സ്നേഹവിരുന്ന് എന്നിവയോടുകൂടി സമ്മേളനം സമാപിച്ചു.