സെന്റ് തോമസ് ചെത്തിപ്പുഴ ഹോസ്പിറ്റലിൽ നേഴ്സസ് ഡേ ആഘോഷ പരിപാടികൾ നടത്തപ്പെട്ടു

Saturday 14 May 2022

ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആഘോഷ പരിപാടികൾ നടത്തപ്പെട്ടു. മെയ്‌ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് തോമസ് കോളേജ് ഓഫ് നേഴ്‌സിങ്  ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ വെരി റവ. ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ അധ്യക്ഷപദം അലങ്കരിച്ചു. റവ. ഫാ. തോമസ് മംഗലത്ത് മുഖ്യപ്രഭാഷണം നടത്തുകയും സിസ്റ്റർ സോണിയ നേഴ്‌സസ്  ഡേ  സന്ദേശം നൽകുകയും ചെയ്തു. 

യോഗത്തിൽ വിവിധ അവാർഡുകൾ വിതരണം ചെയ്തു. ബെസ്റ്റ് നേഴ്സ് ഓഫ് ദി ഇയർ സിജോ ജോസഫ്, ബെസ്റ്റ് ഓക്സിലിയറി നേഴ്സ് സ്വപ്ന കെ, ബെസ്റ്റ് ടീച്ചർ അവാർഡ് ബിന്ദു, ബെസ്റ്റ് ഐസിയു -ന്യൂറോ സർജറി ഐസിയു എന്നീ അവാർഡുകൾ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത വിതരണം ചെയ്തു.

ഫാ. ജെയിംസ് പി കുന്നത്ത്, ഫാ ജോഷി മുപ്പത്തിൽച്ചിറ, ഡോ. രാധാകൃഷ്ണൻ, ഡോ തോമസ് സ്കറിയ എന്നിവർ ആശംസകൾ നേർന്നു. ചീഫ് നഴ്സിങ് ഓഫീസർ സിസ്റ്റർ മരീന സ്വാഗതവും പ്രൊഫസർ ഷൈല ഐപ്, നഴ്സിങ് സൂപ്രണ്ട് അൻസമ്മ ജോസഫ് എന്നിവർ നന്ദിയും പറഞ്ഞു.

സിസ്റ്റർ നവ്യ എംസിആർ, ജോഷി കെ ജോർജ്, സോജി തോമസ് എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റെഴ്സ്. ചടങ്ങിൽ നേഴ്സ് ഡേയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.


useful links