പരിശുദ്ധ കുർബാനാഭിഷേകം: രജതജൂബിലി കൺവെൻഷൻ ഉദ്ഘാടനം

Wednesday 14 February 2024

ചങ്ങനാശ്ശേരി: 25-ാമത് അതിരൂപതാ ബൈബിൾ കൺവെൻഷൻ്റെ ഉദ്ഘാടനകർമം ഫെബ്രുവരി 14 വൈകുന്നേരം 5.30 ന് അതി രൂപതാ മെത്രാപ്പോലീത്ത അഭി. മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ഉച്ചകഴിഞ്ഞ് 3.30 നു ആരംഭിച്ച ജപമാലപ്രാർത്ഥനയ്ക്കും തുടർന്നുള്ള ആഘോഷപൂർവകമായ റംശാപ്രാർത്ഥനയ്ക്കുംശേഷം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ ജോസ് പുളിക്കലിൻ്റെ കാർമി കത്വത്തിൽ പരിശുദ്ധ കുർബാനയും ബൈബിൾ പ്രതിഷ്ഠയും നടത്തപ്പെട്ടു. 2023 ഡിസംബർ - 2024 ജനുവരിമാസങ്ങളിൽ പൗരോ ഹിത്യപട്ടം സ്വീകരിച്ച അതിരൂപതാ - സന്യാസവൈദികർ സഹകാർമികരായിരുന്നു. സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽനിന്നും  പ്രദക്ഷിണമായാണ് വി. ഗ്രന്ഥം കൺവെൻഷൻ പന്തലിലേയ്ക്കു കൊണ്ടുവന്നത്. അതിരൂപതാ സിഞ്ചള്ളൂസ് ഫാ. ജോസഫ് വാണിയപ്പുരക്കൽ പ്രസ്തുത കർമത്തിനു നേതൃത്വം വഹിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ റിട്രീറ്റ് സെൻ്റർ ഡയറക്ടർ ഫാ. ഡാനിയൽ പൂവണ്ണത്തിലാണ് ധ്യാനഗുരു.

useful links