വൈദികസമ്മേളനം

Wednesday 22 November 2023

ചങ്ങനാശ്ശേരി: 2023 ലെ രണ്ടാമത്തെ വൈദികസമ്മേളനം നവംബർ 21 നു ചങ്ങനാശ്ശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി പാരിഷ് ഹാളിൽ നടന്നു. രാവിലെ 9.30 ന് ആരംഭിച്ച പരിശുദ്ധ മൂറോൻ കൂദാശാകർമത്തെയും ഒന്നാം വൈദിക സമ്മേളനത്തിനു ശേഷം അതിരൂപതാ വൈദികഗണത്തിൽ നിന്നും നിത്യസമ്മാനത്തിനു യാത്രയായ വൈദികർക്കു വേണ്ടിയുള്ള ഒപ്പീസുപ്രാർത്ഥനയെയും തുടർന്നാണ് വൈദികസമ്മേളനം ആരംഭിച്ചത്. ഒപ്പീസുപ്രാർത്ഥനയ്ക്ക് അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ, അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. ജോസഫ് വാണിയപ്പുരക്കൽ എന്നിവർ സഹകാർമികരായിരുന്നു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം വൈദികരെ സ്വാഗതം ചെയ്തു. പൗരോഹിത്യസ്വീകരണത്തിന്റെ സുവർണ, രജത ജൂബിലി ആഘോഷിക്കുന്ന വൈദികരെയും ഡോക്ടറേറ്റും റാങ്കും കരസ്ഥമാക്കിയ വൈദികരെയും റോസാപുഷ്പം നൽകി അനുമോദിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ പ്രഭാഷണം നടത്തി. ഫാ.  ജോസഫ് മറ്റത്തിലിന്റെ ഡോക്ടറൽ തീസിസിന്റെയും 2024 ആരാധനവത്സര കലണ്ടറിന്റെയും പ്രകാശനകർമം അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത യഥാക്രമം മാർ തോമസ് തറയിലിനും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക വികാരി ഫാ. ഗ്രിഗറി ഓണംകുളത്തിനും നൽകി നിർവഹിച്ചു.


useful links