റോമിലെ സാന്താ ക്രോച്ചേ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്രഅധ്യാപകരുടെ സന്ദർശനം
റോമിലെ സേദസ് സപിയെൻസിയെ സെമിനാരി ഫോർമെറ്റേഴ്‌സും ഓപ്പൂസ് ദേയി പ്രിലേച്ചറിലെ വൈദികരും സാന്താ ക്രോച്ചേ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്ര അധ്യാപകരുമായ ഫാ. ക്രിസ്റ്റ്യൻ മെൻഡോസയും ഫാ. ഹുവാൻ റെഗോയും 2023 ജൂലൈ 30 നു അതിരൂപതാ മെത്രാസനത്തിലെത്തി ആർച്ചുബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനെ സന്ദർശിച്ചു. മെക്സിക്കൻ സ്വദേശിയായ ഫാ. ക്രിസ്റ്റ്യൻ മെൻഡോസ മോറൽ തിയോളജി പ്രൊഫസറും സ്പെയിൻ സ്വദേശിയായ ഫാ. ഹുവാൻ റെഗോ ലിറ്റർജി പ്രൊഫസറുമാണ്.