ചങ്ങനാശേരി അതിരൂപതയുടെ വിരുദ്‌നഗർ മിഷനിലെ (തമിഴ്‌നാട്) സെൻറ് ജോസഫ് സീറോ മലബാർ കാത്തോലിക് ചർച് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത (ചങ്ങനാശേരി അതിരൂപത) കൂദാശ ചെയ്‌തു. പുതിയ ദേവാലയത്തിൽ മാർ ജോർജ് രാജേന്ദ്രൻ മെത്രാൻ (തക്കല രൂപത) പരിശുദ്ധ കുർബാനയർപ്പണം നടത്തി. ചങ്ങനാശേരി അതിരൂപതയിലെയും, തക്കല രൂപതയിലെയും വൈദികരും സന്യാസിനികളും ദൈവജനങ്ങളും പ്രസ്‌തുത കർമത്തിൽ പങ്കെടുത്തു.