സെക്രട്ടറിയേറ്റിനു മുന്നിൽ അതിരൂപതയുടെ സമരം

Monday 27 June 2022

പരിസ്ഥിതി ലോലമേഖല :സിറോ മലബാർ സഭ കർഷക സമരം ശക്തിപ്പെടുത്തുന്നു -  പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ സീറോ മലബാർ സഭ കേരളമൊട്ടാകെ നടത്തുന്ന നിഷേധ സമര പരിപാടികളുടെ ഭാഗമായി സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തിയ സമരം ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ തോമസ്സ് തറയിൽ ഉദ്ഘാടനം ചെയ്തു പരിസ്ഥിതിയും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടണം അതിന്റെ പേരിൽ നൂറ്റാണ്ടുകളായി ഭൂമി കൈവശം വെച്ച് കഠിനാധ്വാനം ചെയ്ത് ജീവിക്കുന്ന കർഷകരുടെ ജീവിതത്തിന് കടിഞ്ഞാൺ ഇടരുത്. സുപ്രീം കോടതിയുടെ ഉത്തരവ് ശരിയായ പഠനം നടത്താതെയാണ്. ഇന്ത്യയിലുടനീളം ഒരുപോലെ നടത്താവുന്ന ഒരു നിയമം അല്ല ഇത്. പരിമിതമായ ഭൂവിസ്തൃതിയും ജനസാന്ദ്രതയും ഉള്ള നാടാണ് കേരളം. കേരളത്തിലെ മൊത്തം വിസ്തൃതിയിൽ 30% വനമാണ്, ഇത് ദേശീയ ശരാശരിയേക്കാൾ 10 ശതമാനം കൂടുതലാണ്. കാർഷികമേഖലയും വനവും ഉൾപ്പെടെ  56% ഹരിതാഭം ആണ് കേരളം ബഫർസോൺ പ്രഖ്യാപനത്തിൽ നിന്നും കേരളം പൂർണമായി ഒഴിവാക്കപ്പെടണം കേന്ദ്ര-സംസ്ഥാന ഗവൺമെൻ റുകൾ ഇതിനാവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും, നിയമനിർമാണം നടത്തുകയും വേണം --- അഭിവന്ദ്യ പിതാവ് ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
 തിരുവനന്തപുരം സോഷ്യൽ സർവീസ് സോസെറ്റി ഡയറക്ടർ ഫാദർ മാത്തുക്കുട്ടി മൂന്നാറ്റിൽ മുഖം, ലൂർദ് ഫോറോനാ വികാരി ഫാ. ജോസഫ് കൈതപ്പറമ്പിൽ, ഫാ. ക്രിസ്റ്റോ നേരിയംപറമ്പിൽ, ഫാ. നൈജിൽ, ഫാ വര്ഗീസ് നമ്പിമടം, ജോസ് പോളക്കൻ, P V ജോർജ് മൂന്നനാൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അമ്പിളി T പുത്തൂർ, ടോമി ഇളംതുരുത്തിൽ  തുടങ്ങിയവർ പ്രസംഗിച്ചു.

useful links