സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം: മാർ തോമസ് തറയിൽ

Tuesday 17 May 2022

വിശ്വാസം നേരിടുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ സാമൂഹ്യമാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം എന്ന് അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ മെത്രാൻ ഉദ്‌ബോധിപ്പിച്ചു. കുടുംബക്കൂട്ടായ്‌മ  ബൈബിൾ അപ്പോസ്‌തോലറ്റിന്റെ നേതൃത്വത്തിൽ നടത്തിയ നേതൃത്വപരിശീലന കോഴ്‌സ് (KLT) പൂർത്തിയാക്കിയവർക്കുള്ള സെർട്ടിഫിക്കറ്റുകൾ വിതരണം നിർവഹിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. സമ്മേളനത്തിൽ കുടുംബക്കൂട്ടായ്‌മ  ബൈബിൾ അപ്പോസ്‌തോലേറ്റ് ഡയറക്ടർ റവ. ഫാ. ജെന്നി കായംകുളത്തുശേരി അധ്യക്ഷതവഹിച്ചു. പാസ്റ്ററൽ കൗൺസിൽ നിർവാഹകസമിതി അംഗം ശ്രീ. സിബി മുക്കാടൻ, ശ്രീ. എം. സി. ആൻ്റണി, ശ്രീ. ടോമി ആൻ്റണി കൈതക്കളം, റവ. സിസ്റ്റർ ചെറുപുഷ്‌പം എന്നിവർ പ്രസംഗിച്ചു.  


useful links