മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും

Tuesday 08 February 2022

സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചൊവ്വാഴ്ച റോമിലേക്ക് യാത്ര തിരിക്കും. പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നതിനാണ് കർദ്ദിനാൾ റോമിലേക്ക് പോകുന്നത്. 2021 ഒക്ടോബർ മാസത്തിൽ നടത്താനിരുന്ന പ്ലീനറി കോവിഡ് പകർച്ചവ്യാധിയുടെ വ്യാപനംമൂലം 2022 ഫെബ്രുവരിയിലേക്ക് മാറ്റുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച വിഷയങ്ങളാണ് പ്ലീനറിയിൽ ചർച്ച ചെയ്യുന്നത്. സീറോ മലബാർസഭയുടെ തലവനെന്ന നിലയിലും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ ഒരു അം​ഗമെന്ന നിലയിലുമാണ് ​​കർദ്ദിനാൾ മാർ ആലഞ്ചേരി പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സമ്മേളനത്തിനുശേഷം ഫെബ്രുവരി അവസാന ആഴ്ച കർദ്ദിനാൾ മടങ്ങിയെത്തുന്നതാണെന്ന് സഭാനേതൃത്വം അറിയിച്ചു.


useful links